ആത്യന്തികമായി ചിന്തിച്ചാൽ യുദ്ധത്തിൽ ജയപരാജയങ്ങൾ ഇല്ല. നഷ്ടങ്ങളുടെ കണക്കു മാത്രമേ എല്ലാ യുദ്ധങ്ങൾക്കും പറയുവാൻ ഉള്ളു. യുദ്ധങ്ങളെപറ്റി ഓരോ ഭാഗത്തിനും അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാവും. എന്നാൽ ഈ ന്യായീകരണങ്ങൾ എല്ലാം മുതിർന്നവർ എന്ന് ഭാവിക്കുന്നവരുടെ പൊള്ളയായ പിടിവാശികൾ മാത്രമാണ്. കുട്ടികളുടെ മനസ് ഒരിക്കലും യുദ്ധങ്ങളെ പിന്തുണച്ചിട്ടില്ല. കാരണം അവരുടെ ഉള്ളില കപടത ഇല്ല എന്നത് തന്നെ. മനസ്സിൽ നിന്നും കുട്ടിത്തം പറിച്ചുമാറ്റുമ്പോൾ ആണ് ശരിക്കും മനുഷ്യര് തങ്ങളെ തന്നെ സ്നേഹിച്ചു തുടങ്ങുന്നതും മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കുന്നതും.
രണ്ടാം ലോക മഹാ യുദ്ധത്തെ പറ്റി ഒട്ടേറെ സിനിമകൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ചിത്രം എന്നെ വല്ലാതെ പിടിച്ചുലച്ചു കളഞ്ഞു. യുദ്ധത്തിന്റെ ഭീകരത അതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടങ്ങളിലും രാഷ്ട്രീയ അരക്ഷിതാവസ്ഥകളിലും അല്ല മനുഷ്യ ജീവന്റെ നാശത്തിലും പരസ്പര സ്നേഹത്തിന്റെ നഷ്ടപെടലിലും ആണെന്ന് ഓർമപ്പെടുത്തുന്ന ചിത്രം. നിഷ്കളങ്കത കൈമോശം വന്നിട്ടില്ലത്തവർ, വലിയ ലോകത്തിന്റെ പോള്ളത്തരങ്ങളെ മനസിലാക്കാൻ കഴിയാത്തവർ. അവരുടെ ഭാഗത്ത് നിന്ന് ഒരു പുനര് വായന ആണ് ഈ ചിത്രം. ഇതിലെ കുട്ടികളുടെ അഭിനയം എടുത്തു പറയേണ്ടത് തന്നെ.
ഹൃദയ സ്പർശിയായ ഒരു ചിത്രം. ജോണ്‍ ബോയിന്റെ ഇതേ പേരിലുള്ള നോവലിൽ നിന്നും സൃഷ്ടിച്ചത്.
yes a movie that makes us think, you could hav added a little more detail right?
ReplyDelete