കുട്ടിക്കാലത്ത് വായനാദിനത്തിന് കാണാപ്പാഠം പഠിച്ചു പറഞ്ഞ പ്രസംഗത്തിലെ ഒരു കാര്യം ഇന്നും ഞാൻ കൃത്യമായി ഓര്ക്കുന്നുണ്ട്. അത് ഒരു വിവരണവും ചിത്രവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ആയിരുന്നു. അതിങ്ങനെ: "ഒരു രാജാവ് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങള്ക്ക് ചിന്തിക്കുവാൻ അനേകം സാധ്യതകൾ ഉണ്ട്. എന്നാൽ ഒരു രാജാവിന്റെ ചിത്രം ഞാൻ നിങ്ങളെ കാണിച്ചാൽ നിങ്ങളുടെ ചിന്ത അതിലേയ്ക്ക് ചുരുങ്ങുന്നു." സിനിമയ്ക്കും ഇതേ കുഴപ്പമുണ്ട്. എന്നാൽ ചില അപൂർവ്വം ചിത്രങ്ങളുണ്ട്. അത് സൃഷ്ടിക്കുന്ന അപൂര്വം ചില കലാകാരന്മാരും ഉണ്ട്. വായന പോലെ അനേകം സാധ്യതകൾ നല്കുന്ന, ഓരോ നിമിഷവും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സിനിമകൾ അങ്ങനെ ഉള്ളവര്ക്കെ ഉണ്ടാക്കാൻ കഴിയു. അങ്ങനെ ഒരു ചിത്രമാണ് Cameron Crowe സംവിധാനം ചെയ്ത 'Vanila Sky'. Tom Cruise, Penelope Cruz, Kurt Russel, Jason Lee, Cameron Diaz, Noah Taylor എന്നിവര് ആണ് ഇതിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
കണ്ടു തുടങ്ങിയപ്പോൾ ഞാൻ കരുതി ഇതാ വീണ്ടും ഒരു psychic ചിത്രം കൂടി എന്ന്. പക്ഷെ, ആ കാർ അപകടത്തിനു ശേഷം നടക്കുന്ന കാര്യങ്ങൾ അവസാനം വരെ ശ്വാസമടക്കിപ്പിടിച്ചു കാണേണ്ടി വന്നു എനിക്ക്. അത്രയ്ക്ക് ഗംഭീരം ആണ് അവതരണ രീതി. പറയാനുള്ളതെല്ലാം സംവിധായകൻ തന്നെ പറയാതെ പ്രേക്ഷകന്റെ സ്വാതന്ത്ര്യത്തിനു വിടുന്ന ശൈലി വേറെയും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഒത്തിരി വ്യത്യസ്തമാണ് ഈ ചിത്രം. സംവിധയകാൻ Cameron Crowe പറയുന്നത് 5 തരത്തിൽ ഈ സിനിമയുടെ കഥ മനസിലാക്കാം എന്നാണു.
പിതാവിന്റെ മരണത്തോടെ ന്യൂ യോർക്ക് സിറ്റിയിലെ ഒരു വലിയ പ്രസാധക കമ്പനിയുടെ തലപ്പത്തേയ്ക്കുയര്ന്ന ഡേവിഡ് ആഡംസ്(ടോം ക്രൂയിസ്) ആണ് കേന്ദ്ര കഥാപാത്രം. ഒരു കൊലപാതക കുറ്റം ചുമത്തപ്പെട്ടു ജയിലിൽ ആയ ഡേവിഡ് മനശാസ്ത്രഞ്ജൻ ആയ Dr. Curtis McCabe( Kurt Russel ) നോട് തന്റെ കഥ പറയുക ആണ്. സമ്പത്തിന്റെ എല്ലാ ആർഭാടങ്ങളോടെയും ജീവിച്ച ഡേവിഡ് തന്റെ ജന്മ ദിന പാർട്ടിയിൽ വച്ച് സുഹൃത്തായ Brian Shelby(Jason Lee ) വഴി Sofia Serrano (Penelope Cruz) യെ പരിചയപ്പെടുന്നു. അവർ ആ രാത്രി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുകയും പ്രണയത്തിൽ ആവുകയും ചെയുന്നു. സോഫിയയെ പറ്റി അറിഞ്ഞ ഡേവിഡ്‌ന്റെ മുൻ കാമുകി Julianna Gianni(Cameron Diaz) താനും ഡേവിഡ്-ഉം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുത്തി ഒരുമിച്ചു മരിക്കാൻ ശ്രമിക്കുന്നു. ജൂലിയ മരിച്ചു. എന്നാൽ ഡേവിഡ് ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു. എന്നാൽ അയാളുടെ മുഖം അപകടത്തിന്റെ ഫലമായി വികൃതമാവുന്നു. അത് മറക്കാൻ ഒരു മുഖംമൂടി ഡോക്ടർമാർ അയാള്ക്ക് നല്കുന്നു. എന്നാൽ, സാഹചര്യങ്ങളോട് പൊരുത്തപെടാൻ ആവാതെ ഡേവിഡ് അന്ന് രാത്രിയിൽ ഒരു ബാറിൽ വച്ച് അമിതമായി മദ്യപിക്കുന്നു. സോഫിയ പോയതിനു അയാള് തെരുവില ഒരിടത്ത് തളർന്നു വീഴുന്നു.
(ഇനി ആണ് മക്കളെ twist) രാവിലെ ഡേവിഡ് ഉറക്കം ഉണരുന്നത് തെരുവില തന്റെ മുന്നില് നില്കുന്ന സോഫിയയെ കണ്ടു കൊണ്ടാണ്. അവർ ഒരുമിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോവുകയും ഡേവിഡ് തന്റെ മുഖം പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കുകയും ചെയുന്നു. എന്നാൽ ചില പ്രശ്നങ്ങൾ ഡേവിഡ്‌നു തോന്നത്തുടങ്ങുന്നു. മുഖത്ത് പാടുകൾ ഉണ്ടാവുന്ന പോലെ തോന്നലുകൾ, ബാറിൽ വച്ച് കണ്ടു മുട്ടുന്ന അപരിചിതന്റെ വാക്കുകൽ ഇതെല്ലം അയാളെ പെടിപെടുത്തുന്നു പിറ്റേ ദിവസം സോഫിയയുടെ മുറിയില എത്തുന്ന ഡേവിഡ് അവിടെ കാണുന്നത് ജൂലിയയെ ആണ്. മുൻപ് അയാള് സോഫിയയുടെ മുഖം കണ്ട ഫോട്ടോകളിൽ എല്ലാം ഇന്ന് അയാള് ജൂലിയയുടെ മുഖം കാണുന്നു. എന്നാൽ അയാളെ അതിശയിപിച്ചു ഈ രണ്ടു മുഖങ്ങളും മാറിമാറി പ്രത്യക്ഷപ്പെടുന്നു. വല്ലാത്ത ഒരു മാനസിക വിഭ്രാന്തിയിൽ എത്തുന്ന ഡേവിഡ് ജൂലിയയെ കൊല്ലുന്നു. അവിടെ നിന്നാണ് അയാൾ ജയിലിലും Dr.Curtis ന്റെ പക്കലും എത്തുന്നത്.
ഒരിക്കൽ ഡോക്ടറോട് സംസാരിക്കുന്നതിനിടയിൽ ഡേവിഡ് ജയിലിലെ ടി വി യിൽ 'Life Extension' എന്ന കമ്പനിയുടെ പരസ്യം കാണുന്നു. ഓർമയിൽ എന്തോ കിട്ടിയ ഡേവിഡ് ഡോക്ടരുടെ സഹായത്തോടെ അവിടെ എത്തുന്നു. ഇപ്പോൾ ചികിത്സ ലഭ്യമല്ലാത്ത രോഗങ്ങൾ ഉള്ളവർ മരിച്ചു കഴിഞ്ഞാലുടനെ അവരുടെ ശരീരം പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായത്തൽ തണുപ്പിച്ചു സൂക്ഷിച്ചു ആ രോഗത്തിനുള്ള പ്രതിവിധി കണ്ടെത്തുമ്പോൾ പുനര്ജീവിപ്പിക്കുന്ന സേവനം ആണ് അവർ നല്കുന്നത്. ഇങ്ങനെ ഉള്ളവർ ഒരു 'lucid dream' ൽ ആയിരിക്കും. ( താൻ സ്വപ്നം കാണുകയാണെന്ന് സ്വപ്നം കാണുന്ന ആള്ക്ക് തോന്നുന്ന അവസ്ഥയാണ് ഇത്) ഇത് മനസിലാക്കിയ ഡേവിഡ് ഡോക്ടറുടെ അടുത്ത് നിന്നും തനിക്കു സാങ്കേതിക സഹായം നല്കാൻ നിയോഗിച്ചിരിക്കുന്ന ആളുടെ പക്കലെയ്ക്ക് എത്തുന്നു. ഇയാൾ ആണ് ഡേവിഡ് മുൻപ് ബാറിൽ വച്ച് കണ്ടു മുട്ടുന്ന അപരിചിതാൻ.(Noah Taylor).
അയാളുടെ കൂടെ ലിഫ്റ്റിൽ പോകുമ്പോൾ താൻ മരിച്ചിട്ട് 150 വര്ഷം ആയെന്നു ഡേവിഡ് മനസിലാക്കുന്നു. തൻ കമ്പനിയുമായി ഒപ്പ് വച്ച ഉടമ്പടി പ്രകാരം സൊഫിയയുമയി പിരിഞ്ഞ രാത്രി തെരുവില നിന്നും വീട്ടിലെത്തി വേദന സംഹാരികൾ അമിത അളവിൽ കഴിച്ചു മരണമടഞ്ഞ ഡേവിഡ് -ന്റെ ശരീരം കമ്പനി സൂക്ഷിച്ചു വച്ചു. അന്ന് മുതൽ അയാൾ ആ സ്വപ്നത്തിൽ ആയിരുന്നു. എന്നാൽ അയാളുടെ ഉപബോധ മനസിലെ ചിന്തകൾ കൂടിക്കുഴഞ്ഞു ആ സ്വപ്നം ഭീകരമായ ഒരു അനുഭവമായി മാറി. അങ്ങനെ ആണ് അയാള് സോഫിയയെയും ജൂലിയയെയും തമ്മിൽ മാറിപ്പോകുന്നതും തന്റെ അച്ഛന്റെ ഓർമകളിൽ നിന്ന് അത്പോലെ വാത്സല്യം കാണിക്കുന്ന Dr. Curtisനെ സൃഷ്ടിക്കുന്നതും.
ലിഫ്റ്റിൽ മുകളിൽ എത്തുന്ന ഡേവിഡ്‌നു മുന്നില് 2 അവസരങ്ങൾ ആണ് കമ്പനി വയ്ക്കുന്നത്. ഒന്ന്, അയാളുടെ ഇഷ്ട പ്രകാരം തിരുത്തലുകൾ വരുത്തി ആ സ്വപ്നത്തിൽ തന്നെ തുടരുക. രണ്ടു, യഥാർത്ഥ ജീവിതത്തിലേയ്ക്ക് തിരിച്ചു പോവുക. ജീവിതത്തിൽ ഉടനീളം സ്വപ്നങ്ങൾ മൂലം വലഞ്ഞ ഡേവിഡ് ശരിക്കുള്ള ജീവിതം തിരിയെ വാങ്ങാൻ തീരുമാനിക്കുന്നു. ബ്രയാനും സോഫിയയും യാത്ര പറയാൻ എത്തിയതായി അയാൾ കാണുന്നു. ( ഇപ്പളും കമ്പനി പറഞ്ഞത് അനുസരിച്ച് സ്വപ്നം ആണേ!!) ചെറുപ്പം മുതൽ ഉയരങ്ങൾ പേടി ആയ അയാളോട് പഴയ ജീവിതതിലെയ്ക്കുള്ള തിരിച്ചു പോകളിനുള്ള മാർഗം ആയി നിർദേശിക്കുന്നത് താഴേയ്ക്ക് ചാടുക എന്നാണു. ജീവിതം തിരിച്ചു കിട്ടാൻ ഭയം മറന്നു അയാള് ചാടുന്നു. വീഴ്ചയ്ക്കിടയിൽ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും അയാളുടെ മനസിൽ മിന്നി മറയുന്നു. നിലം തൊടുന്നതിനു മുന്ന് അയാളുടെ മനസ് ശൂന്യമാകുന്നു. സ്ക്രീനും. പിന്നെ ഡേവിഡ്‌നോട് ഉണരാൻ ആവശ്യപെട്ടുകൊണ്ടുള്ള ഒരു സ്ത്രീ ശബ്ദമാണ് കേള്ക്കുക. ഡേവിഡ് കണ്ണ് തുറക്കുന്ന ക്ലോസപ്പ് ഷോട്ടിൽ പടം പൂർണം ആകുന്നു.
വളരെ മനോഹരം എന്നേ ഇതിനെ വിളിക്കാൻ ആവു. സിനിമയുടെ പേര് വന്നിരികുന്നത് Claude Monet എന്ന ചിത്രകാരന്റെ ഇതേ പേരില് ഉള്ള ചിത്രത്തിൽ നിന്നും ആണ്. ആ ചിത്രം സിനിമയുടെ ഇടയ്ക്ക് കാണിക്കുന്നുമുണ്ട്.
![]() |
| Claude Monet's Vanilla Sky |
സംവിധായകന്റെ നിരീക്ഷണത്തിൽ പല രീതിയിൽ ഈ കഥയെ സമീപിക്കാം.
1. Life Extension പറയുന്നതാണ് സത്യം. ഡേവിഡ് 150 വര്ഷം ഒരു സ്വപ്നത്തിലായിരുന്നു. വീഴ്ചയ്ക്ക് ശേഷം അയാൾ തിരിച്ചു ഉണരുന്നു.
2. സിനിമ മുഴുവനും ഒരു സ്വപ്നം ആണ്. ഡേവിഡ് ന്റെ കാറിൽ ഫെബ്രുവരി 30 എന്ന തിയതി കാണിക്കുന്നുണ്ട്.
3. കാറപകടത്തിനു ശേഷം ഉള്ളതാണ് സ്വപ്നം.
4. സിനിമയിൽ ബ്രയാൻ എഴുതുന്നതായി പറയുന്ന നോവലിന്റെ കഥയാണ് ഇതെല്ലം.
പക്ഷെ lucid dream എന്ന അവസ്ഥയാണ് സത്യം എന്നാണ് എനിക്ക് തോന്നിയത്. എന്ത് തന്നെ ആയാലും കാഴ്ച്ചകാരന്റെ ചിന്തയെ പരീക്ഷിക്കുന്ന ഒട്ടനേകം സീനുകൾ സംവിധായകാൻ ഒരുക്കിയിട്ടുണ്ട്. തീര്ച്ചയായും ഈ സിനിമ ഒരു യഥാര്ത സിനിമ ആസ്വാദകനെ തൃപ്ത്തിപെടുത്തുക തന്നെ ചെയ്യും.

.jpg)
No comments:
Post a Comment